Sumeesh|
Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:43 IST)
ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഫാങ്ജീ ജാവോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 18-21, 19-21.
ഇരു ഗെയിമുകളിലും ചൈനീസ് താരം കൃത്യമായ ആധിപത്യം നിലനിർത്തി. രണ്ടാം ഗെയ്മിൽ സിന്ധു തുടർച്ചയായി വരുത്തിയ പിഴവുകൾ തോൽവിയിലേക്ക് നയിക്കുകയായിരുന്നു. അതേസമയം മലയാളി താരം എച്ച് എസ് പ്രണോയി പ്രീ ക്വാർട്ടറിൽ ഇടം നേടി. ലോക പത്താം നമ്ബര്‍ താരം ആന്റണി ജിന്‍ടിങിനെയാണ് പ്രണോയ് പ്രീക്വാർട്ടറിൽ നേരിടേണ്ടത്.