ബാഴ്‌സലോണ|
jibin|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (10:35 IST)
ലോകകപ്പിലെ വിവാദ നായകന്‍ ലൂയിസ് സുവാരസ് ബാഴ്‌സയിലെ ആരാധകർക്ക് ഒരു വാക്ക് നല്‍കി. കളിക്കളത്തിൽ അങ്ങേയറ്റം മാന്യതയോടെയായിരിക്കും ഇനി ഞാൻ പെരുമാറുകയെന്നാണ് താരം വാക്ക് നല്‍കിയത്.
ലോക കപ്പിനിടെ ഇറ്റലിയുടെ ചില്ലിനിയെ കടിച്ചത് നിർഭാഗ്യകരമായിപ്പോയി. അതിൽ എനിക്ക് വളരെ വിഷമവും നിരാശയുമുണ്ട്. വിഷമഘട്ടത്തിൽ എനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ കുടുംബത്തിനും ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി പറയാനും സുവാരസ് മറന്നില്ല.