Hockey World Cup 2023 Live Telecasting in India: ഹോക്കി ലോകകപ്പ് തത്സമയം കാണാന്‍ എന്ത് വേണം?

24 നും 25 നുമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 27 ന് സെമിയും 29 ന് ഫൈനലും നടക്കും

രേണുക വേണു| Last Modified വെള്ളി, 13 ജനുവരി 2023 (09:50 IST)

Hockey World Cup Live Streaming: 15-ാം ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്‌റ്റേഡിയം എന്നിവയാണ് ലോകകപ്പ് വേദികള്‍. നിലവിലെ ചാംപ്യന്‍മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ഇന്നുമുതല്‍ എല്ലാ ദിവസവും നാല് കളികള്‍ വീതം ഉണ്ടാകും. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം.

ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ നേരിടും. അഞ്ച് മണിക്ക് ഇംഗ്ലണ്ട് - വെയ്ല്‍സ് പോരാട്ടം. രാത്രി ഏഴ് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ സ്‌പെയിന്‍ ആണ്.

നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാമ് ഇത്തവണ ലോകകപ്പ് മത്സരം. ഓരോ ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ എത്തും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ഏറ്റുമുട്ടി അതിലെ വിജയികളും ക്വാര്‍ട്ടറില്‍ പ്രവേശിക്കും. 24 നും 25 നുമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 27 ന് സെമിയും 29 ന് ഫൈനലും നടക്കും.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയില്‍ ഹോക്കി ലോകകപ്പ് തത്സമയം കാണാന്‍ സാധിക്കുക. പൂള്‍ ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :