ഫുട്‌ബോള്‍; പലസ്തീനും ഇന്ത്യയും ഏറ്റുമുട്ടും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (11:34 IST)
ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീം പലസ്തീനുമായി രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങള്‍ കളിക്കും. കളികള്‍ ഒക്ടോബറിലായിരിക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) അറിയിച്ചു. ഫിഫ റാങ്കിങ്ങില്‍ 151മത് റാങ്കുകാരാണ് ഇന്ത്യ.

അതേ സമയം പലസ്തീന്‍ എണ്‍പത്തി അന്‍ചാം റാങ്കുകാരാണ്. പലസ്തീനിനെതിരെ ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലാണ് മത്സരം. വേദികള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

എഎഫ്സി ചാലഞ്ച് കപ്പ് ചാമ്പ്യന്മാര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊച്ചിയിലാണ് ലോകഫുട്‌ബോളില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 2-4 ന് ഇന്ത്യ തോറ്റു. ഇന്ത്യയുടെ അണ്ടര്‍-23 ഫുട്‌ബോള്‍ ടീം പാകിസ്താനുമായി ആഗസ്ത് 17, 18 തീയതികളില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. മത്സരവേദി ബാംഗ്ലൂരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :