അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (17:51 IST)
300 ഗ്രാന്‍ഡ്സ്ലാം ജയങ്ങള്‍ നേടുന്ന രണ്ടാമത്തെ പുരുഷതാരമായി നൊവാക് ജോക്കോവിച്ച്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടിൽ മിലോസ് റാവോണിച്ചിനെ തോല്‍പ്പിച്ചതോടെയാണ് സെർബിയൻ താരം ഈ നേട്ടത്തിലെത്തിയത്. നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജയം.
നിലവിൽ 362 ജയം സ്വന്തമാക്കിയിട്ടുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. റാഫേൽ നദാൽ 285 ഗ്ലാൻസ്ലാം വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ ഒന്നാം സീഡ് താരമായ ജോക്കോവിച്ച് റാവോണിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ്
ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിലെത്തിയത്.