അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2020 (21:15 IST)
ഇത്തവണത്തെ
ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ടെന്നീസ് ഇതിഹാസം റോജർ
ഫെഡറർ പങ്കെടുക്കില്ല. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനാണ് 20 തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായ താരം ടൂർണമെന്റിൽ നിന്നും വിട്ടുനിൽക്കുന്നത്.
കരിയറിൽ ഇതാദ്യമായാണ് ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാതിരിക്കുന്നത്.
നിലവിൽ ലോക അഞ്ചാം നമ്പർ താരമായ മുപ്പൊത്തിയൊമ്പതുകാരനായ റോജർ ഫെഡറർ ആറ് തവണ ഓസ്ട്രേലിയൻ ഓപ്പണിൽ വിജയിച്ചിട്ടുണ്ട്. മെല്‍ബണില്‍ ഫെബ്രുവരി എട്ടിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
കാല്‍മുട്ടില്‍ രണ്ട് ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായ സ്വിസ് താരം കഴിഞ്ഞ ഫെബ്രുവരി മുതല്‍ കോര്‍ട്ടില്‍ നിന്നും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനൽ മത്സരത്തിൽ നൊവോക് ജോക്കോവിച്ചുമായാണ് ഫെഡറർ അവസാനമായി മത്സരിച്ചത്.