ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം റയല്‍ മാഡ്രീഡിന്‌

ലിസ്ബണ്‍| VISHNU.NL| Last Modified ഞായര്‍, 25 മെയ് 2014 (12:21 IST)
ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം റയല്‍ മാഡ്രീഡിന്‌. ഫൈനലില്‍ അത്ലറ്റികോ മാഡ്രീഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ റയല്‍ കിരീടം സ്വന്തമാക്കിയത്‌. 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ റയല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരാകുന്നത്‌. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റയലിന്റെ പത്താം കിരീടമാണിത്‌.

ആദ്യപാദത്തിന്റെ തുടക്കത്തില്‍ ഡീഗോ ഡോഗിനിലൂടെ ഗോള്‍ നേടി അത്ലറ്റികോ ആധിപത്യം നേടിയെങ്കിലും പിന്നീട്‌ പ്രതിരോധത്തിലേക്ക്‌ മാറുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌. രണ്ടാം പാദത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട്‌ മിനിട്ട്‌ ശേഷിക്കെയാണ്‌ റാമോസുവഴി റയലിന്റെ സമനില ഗോള്‍.

എക്സ്ട്രാ ടൈമിലേക്ക്‌ നീങ്ങിയ മത്സരത്തില്‍ പിന്നീട്‌ കാണാന്‍ കഴിഞ്ഞത്‌ റയലിന്റെ ആധിപത്യമായിരുന്നു. എക്സ്ട്രാ ടൈമില്‍ ഊര്‍ജം നഷ്ടപ്പെട്ട അത്ലറ്റിക്കോയ്ക്കെതിരെ ബെയിലിന്റെയും മാഴ്സെലോയുടെയും ഗോളുകളും സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റിയും റയലിന്‌ ചരിത്ര വിജയം നേടിക്കൊടുത്തു.

മാഡ്രിഡ്‌ ക്ലബ്ബുകള്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത്‌ ഇതു 194-ാ‍ം തവണയാണ്‌. 103 മത്സരങ്ങളില്‍ റയല്‍ വിജയിച്ചപ്പോള്‍ അത്ലറ്റിക്കോ 46 ജയം നേടി. 14 വര്‍ഷമായി റയലിനെ കീഴടക്കാന്‍ അത്ലറ്റിക്കോയ്ക്കു കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :