യൂറോപ്പില്‍ ഇന്ന് അയല്‍പ്പോര്

ലിസ്ബണ്‍(പോര്‍ച്ചുഗല്‍)| jibin| Last Modified ശനി, 24 മെയ് 2014 (09:44 IST)
യൂറോപ്പിലെ രാജകിരീടത്തിനായി അയല്‍പക്കക്കാരായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് നേര്‍ക്കുനേര്‍. വിജയിച്ചാല്‍ ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ കന്നിക്കിരീടം സ്വന്തമാക്കാം.

ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തുന്ന കാര്‍ലോ ആഞ്ചലോട്ടിയുടെ റയല്‍ സംഘത്തിന് ജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. 2001-02 സീസണിലാണ് റയല്‍ അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്.

റയലിന്റെ ഡിഫന്‍ഡര്‍ പെപ്പെ, സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ എന്നിവര്‍ക്ക് പരുക്കുകാരണം കളത്തിലിറങ്ങാനാവുമോ എന്ന് കോച്ച് ആഞ്ചലോട്ടിക്കും ഉറപ്പു പറയാനാവാത്ത സ്ഥിതിയാണ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്‌ലും റയല്‍നിരയ്ക്ക് കരുത്തായി ശനിയാഴ്ച കളത്തിലിറങ്ങും.

റയലിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. തുടയ്‌ക്കേറ്റ പരുക്കായിരുന്നു കാരണം. സെമിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ സാബി അലോണ്‍സോയുടെ അഭാവം ഫൈനലില്‍ റയല്‍ മധ്യനിരയില്‍ നിഴലിക്കുമെന്നുറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :