ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി, ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പുറത്ത്

Djokovic,Australian Open
അഭിറാം മനോഹർ| Last Modified വെള്ളി, 26 ജനുവരി 2024 (14:19 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പുറത്തായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. സെമി ഫൈനലില്‍ ജാനിക് സിന്നറാണ് താരത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍ 1-6,2-6,7-6,3-6.

ജാനിക് സിന്നര്‍ ഇതാദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നു. പുരുഷ വനിതാ ടെന്നീസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന റെക്കോര്‍ഡും 22 കാരനായ താരം സ്വന്തമാക്കി. 2008ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമാണ് സിന്നര്‍.ജോക്കോവിച്ചിന് സിന്നറിനെതിരെ ഒരു ബ്രേയ്ക്ക് പോയന്റ് കൂടി നേടാന്‍ മത്സരത്തിലായിരുന്നില്ല്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 10 തവണ കിരീടം നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്.

ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ മൂന്നാം സീഡ് ഡാനീല്‍ മെദ്വദേവ് ആറാം സീഡായ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിടും. ഇതിലെ വിജയിയെ ആയിരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സിന്നര്‍ നേരിടുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :