അഭിറാം മനോഹർ|
Last Modified വെള്ളി, 12 ജൂലൈ 2024 (15:23 IST)
Jasmine Paulini, Wimbledon
വിംബിൾഡൺ ഫൈനലിലെത്തുന്ന ആദ്യ
ഇറ്റാലിയൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ജാസ്മിൻ പൗളീനി. ഏഴാം സീഡായ പൗളീനി ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിലാണ് വീഴ്ത്തിയത്. വിംബിൾഡൺ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ വനിതാ സിംഗിൾസ് സെമിഫൈനലായിരുന്നു. ഇത്. ആദ്യ സെറ്റ് 6-2ന് നഷ്ടമാക്കിയ ശേഷം രണ്ടാം സെറ്റ് 6-4ന് സ്വന്തമാക്കിയാണ് പൗളീനി മത്സരത്തിൽ തിരിച്ചുവന്നത്.
ശക്തമായ മൂന്നാം സെറ്റ് പോരാട്ടത്തിൽ ഇടയ്ക്ക് മാച്ച് പോയിന്റ് ഉണ്ടായിരുന്നെങ്കിലും പൗളീനിക്ക് മുതലാക്കാനായില്ല. ഹുടർന്ന് മത്സരം ട്രൈബേക്കറിലേക്ക് നീളുകയായിരുന്നു. ട്രൈബേക്കറിന് ശേഷം 10-8ന് പൗളീനി വിജയം കാണുകയായിരുന്നു. ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച പൗളീനി. ചരിത്രത്തിൽ ഒരേ സീസണിൽ വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ മാത്രം വനിതാ താരമായി. 2016ൽ സെറീന വില്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകൾ ഒരേ സീസണിൽ കളിക്കുന്ന ആദ്യ വനിതാ താരമാണ് പൗളീനി.