അർജന്റീന ഇന്ന് സ്വിറ്റ്സർലൻഡിനെതിരെ

 സ്വിറ്റ്സർലൻഡ് , ബ്രസീല്‍ , അർജന്റീന , പ്രീ ക്വാർട്ടർ
ബ്രസീല്‍| jibin| Last Modified ചൊവ്വ, 1 ജൂലൈ 2014 (11:23 IST)
ക്വാർട്ടർ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ ഇന്ന് ഇറങ്ങുന്നു. ഫൈനലിൽ അവരുടെ എതിരാളി സ്വിറ്റ്സർലൻഡാണ്. പ്പ് റൗണ്ടിൽ മൂന്ന് കളിയും ജയിച്ചാണ് മെസി നയിക്കുന്ന അർജന്റീന എത്തുന്നത്. ഫ്രാൻസിനെതിരെ 5-2 ന് തോറ്റ ശേഷമാണ് സ്വിറ്റ്സർലൻഡ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

അർജന്റീന താരങ്ങൾ സ്വിറ്റ്സർലൻഡ് താരങ്ങളെക്കാള്‍ ഒരു പിടി മുന്നിലാണെങ്കിലും മെസിയൊഴികെ ആരും ഇതുവരെ അതിഗംഭീര പ്രകടനങ്ങളൊന്നും കാഴ്ച വച്ചിട്ടില്ല. കഴിഞ്ഞ കളിയില്‍ പരിക്കേറ്റതിനാൽ സെർജിയോ അഗ്യുറോയ്ക്ക് ഇന്ന് കളിക്കാനാവില്ല. പകരം ഇസക്കിയേൽ
ലാവേസിയാകും ഫസ്റ്റ് ഇലവനിൽ കളിക്കുക.

സ്വിറ്റ്സർലൻഡും അർജന്റീനയും തമ്മിൽ മുമ്പ് ആറ് തവണ
ഏറ്റുമുട്ടിയിട്ടുണ്ട്.
ഒറ്റത്തവണ പോലും സ്വിറ്റ്സർലൻഡിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് കളിയിൽ
സമനില പിടിക്കാനായി.
ലോകകപ്പിൽ
ഇതിന് മുമ്പ് ഇവർ ഏറ്റുമുട്ടിയത് 1966ൽ മാത്രം.
അന്ന് അർജന്റീന 2-0ത്തിന് വിജയിച്ചു. കഴിഞ്ഞ കളിയിൽ
ഹാട്രിക് നേടിയ ഷ്രെദാൻ ഷാക്കീരിയാണ് സ്വിറ്റ്സർലൻഡിന്റെ കുന്തമുന.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :