സുവാരസ് കടിച്ചു പറിച്ചു; 'നരഭോജി' ക്കെതിരെ ഫിഫ

ലൂയിസ്‌ സുവാരസ് , റിയോ ഡി ജെനീറോ , ഫിഫ
റിയോ ഡി ജെനീറോ| jibin| Last Modified ബുധന്‍, 25 ജൂണ്‍ 2014 (12:23 IST)
യുറുഗ്വായ്‌ സൂപ്പര്‍താരം ലൂയിസ്‌ സുവാരസ് വീണ്ടും വിവാദത്തില്‍.

ഇറ്റലി-യുറുഗ്വായ്‌ കളിക്കിടയില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയോ കെല്ലിനിയെ കടിച്ചതാണ് സുവാരസിന്‌ വിനയായത്.

സുവാരസിന്‌ എതിരെ അന്വേഷണം ആരംഭിച്ചു. ചാമ്പ്യന്‍സ്‌ ലീഗിലും കളിയ്‌ക്കിടെ സഹകളിക്കാരനെ കടിച്ചിട്ടുള്ള സുവാരസിന്‌ ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ 'നരഭോജി സുവാരസ്‌' എന്ന പേര്‌ നേരത്തേ ചാര്‍ത്തി നല്‍കിയിട്ടുണ്ട്‌.

കടുത്ത അച്ചടക്ക നടപടി വരെ ലഭിക്കാവുന്ന കുറ്റത്തില്‍ കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഫിഫ ഇറ്റാലിയന്‍ ടീമിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. രണ്ടു കളികളില്‍ നിന്നു മുതല്‍ രണ്ടു വര്‍ഷം വരെ വിലക്ക്‌ നേരിടാവുന്ന കുറ്റമാണിത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :