ഫിഫ സംഘം ഇന്ന് കൊച്ചിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
2017-ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി പ്രതിനിധി സംഘം ഇന്ന് കൊച്ചിയിലെത്തും. രാത്രി എട്ടു മണിയോടെ കൊച്ചിയിലെത്തുന്ന സംഘം ചൊവ്വാഴ്ച രാവിലെ മുതല്‍ നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കും. മത്സര വേദിക്ക് പരിഗണിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, പരിശീലന വേദികളായേക്കാവുന്ന സെന്‍റ് ആല്‍ബര്‍ട്‌സ് ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, അംബേദ്കര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.

ഇതിന് പുറമേ മരട് ഫിഷറീസ് കോളേജ് ഗ്രൗണ്ടും നെടുമ്പാശ്ശേരി സിയാല്‍ ഗ്രൗണ്ടും സംഘം പരിശോധിക്കും. ഫിഫയുടെ കോംപറ്റീഷന്‍ ആന്‍ഡ് ഹെഡ് ഇവന്‍റ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇനാക്കി അല്‍വാറസ്, കോംപറ്റീഷന്‍ മാനേജര്‍ വിജയ് പാര്‍ത്ഥസാരഥി, ഡവലപ്‌മെന്‍റ് ഓഫീസര്‍ ഡോ ഷാജി പ്രഭാകരന്‍, എഐഎഫ്എഫ് കോംപറ്റീഷന്‍ എജിഎസ് അനില്‍ കമ്മത്ത്, ഐ ലീഗ് സിഇഒ സുനന്ദോ ദര്‍ എന്നിവരാണ് കൊച്ചിയിലെത്തുന്നത്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും സംഘം കൂടിക്കാഴ്ച നടത്തും. സംഘം ചൊവ്വാഴ്ച രാത്രി ഡല്‍ഹിക്ക് മടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :