2014 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രതീക്ഷിത വരുമാനം റെക്കേര്‍ഡില്‍ എത്തുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍. ജൂണിലാരംഭിക്കുന്ന ലോകകപ്പില്‍ വിവിധ തരത്തിലുള്ള പ്രതീക്ഷിത വരുമാനം 2,770 കോടി ഡോളര് (1.67 ലക്ഷം കോടി രൂപ) യായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 12ന് ആരംഭിച്ച് ഒരുമാസം നീളുന്ന ലോകകപ്പ് മത്സരങ്ങളില്‍ നിന്നുമാത്രം 920 കോടി ഡോളര്‍ (55,235 കോടി രൂപ) ബ്രസീല്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരം, സ്വകാര്യ, പൊതുമേഖലകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. വിനോദസഞ്ചാരികളുമായി 36 ലക്ഷം പേര്‍ ബ്രസീലിലെത്തുമെന്നാണ് പ്രതീക്ഷ.
അതുപോലെ രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 47,900 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നാഷണല്‍ ബിസിനസ് കോണ്‍ഫെഡറേഷന്‍ ഓഫ് ഗുഡ്‌സ്, സര്‍വീസസ് ആന്‍ഡ് ടൂറിസം (സി.എന്‍.സി.) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. ലോകകപ്പ് മത്സരങ്ങളില്‍ ബന്ധപ്പെട്ട് സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണനമാവും ബാക്കി 432 കോടി ഡോളര്‍ ബ്രസീല്‍ സമ്പദ്ഘടനയില്‍ എത്തിക്കുക.
2014-ല്‍ രാജ്യത്തില്‍ ലഭ്യമാവുന്ന മൊത്തം തൊഴിലവസരങ്ങളുടെ 35.2 ശതമാനവും ലോകകപ്പില്‍ നിന്നായിരിക്കുമെന്നും. തൊഴിലവസരങ്ങളുടെ 52 ശതമാനവും സാവോ പോളോയും റിയോ ഡി ജെനെയ്‌റോയും കേന്ദ്രീകരിച്ചായിരിക്കുമെന്നും പടനം വ്യക്തമാക്കുന്നു.
വിനോദസഞ്ചാരത്തിനായും കളി കാണുന്നതിനുമായും എത്തുന്നവര്‍ക്കായി താമസം, ഭക്ഷണം, ഗതാഗതം, മറ്റു സഹകരണങ്ങള്‍ എന്നിവ സാധ്യമാക്കുന്നതു വഴി കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കരുതുന്നു. മെത്തം വരുമാനം വരുമാനം കോണ്‍ഫെഡറേഷന്‍ കപ്പില്‍നിന്ന് ലഭിച്ചതിന്റെ മൂന്നിരട്ടി വരുമെന്നാണ് കണക്കു കൂട്ടല്‍.
കോണ്‍ഫെഡറേഷന്‍ കപ്പില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിനോദസഞ്ചാര വകുപ്പ് രാജ്യത്തിന്റെ വരുമാനത്തെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.