ക്രിസ്റ്റ്യാനോ റയലിന്റെ ആത്മാവാണ്; അദ്ദേഹം ക്ലബ് വിടില്ല- സിദാന്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റയല്‍ മാഡ്രിഡ് , മാഞ്ചസ്റര്‍ യുണൈറ്റഡ്  , സിനദീന്‍ സിദാന്‍
മാഡ്രിഡ്| jibin| Last Modified ശനി, 9 ജനുവരി 2016 (10:12 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ ആത്മാവാണെന്ന് റയലിന്റെ പുതിയ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദീന്‍ സിദാന്‍. സമീപഭാവിയില്‍ ക്രിസ്റ്റ്യാനോ ക്ലബ് വിട്ട് ഒരിടത്തും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ലൂയിസ് വാന്‍ഗാള്‍ റൊണാള്‍ഡോയെ ഓള്‍ഡ് ട്രാഫോഡിലേക്ക് ക്ഷണിച്ചിരുന്നു. ഇതോടെ പോര്‍ച്ചുഗീസ് താരം റയല്‍ വിടുമെന്ന് അഭ്യൂഹം ശക്തമായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടുതല്‍ ശക്തനാക്കുന്നത് ലയണല്‍ മെസിയാണെന്ന് സിദാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മെസിയുമായുള്ള മത്സരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ ഗോള്‍ നേടുന്നതിനു കാരണമാകുന്നത്. തന്നോടു തന്നെ പോരാടിയാണ് റൊണാള്‍ഡോ ഒരു വര്‍ഷം 55 ഉം 60 ഗോള്‍ നേടുന്നത്. ഗോളടിക്കുന്ന കാര്യത്തില്‍ ഈ വര്‍ഷം റയല്‍ താരം തന്നെയാകും മുന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മത്സരത്തിലും ഓരോ കോര്‍ണറിലും അദ്ദേഹമുണ്ട്. ഗോള്‍ വേണം, ജയിക്കണം അതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഗോളടിച്ചുള്ള ആഘോഷം ഓരോ കളിയിലും ഒരേപോലെതന്നെ. റൊണാള്‍ഡോ ക്ളബ്ബില്‍ തൃപ്തനാണെന്നും റൌളിനുശേഷം റയലിന് അദ്ദേഹത്തിലൂടെ ഒരു ഇതിഹാസത്തെ ലഭിച്ചിരിക്കുകയാണെന്നും സിദാന്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ച്ചയായ തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ റയൽ മഡ്രിഡ് കോച്ച് റാഫേൽ ബെനറ്റിസിനെ പുറത്താക്കിയ ശേഷമാണ് റയൽ മഡ്രിഡ് ബി ടീം കോച്ചുമായ സിനദീന്‍ സിദാനെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിയമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :