ഇഞ്ചിയോണ്‍|
jibin|
Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (12:05 IST)
ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യക്കായി രജത് സ്വര്‍ണം നേടിയതിന് പിന്നില്‍ ഒരു സ്വര്‍ണം പോലൊരു കഥയുണ്ട്. ഏഷ്യന്‍ ഗെയിംസിനായി അത്യാധുനിക രീതിയിലുളള അമ്പെയ്ത്തുപകരണങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങാന്‍ പണമില്ലാതിരുന്ന രജതിന് അമ്മയാണ് സഹായകമായത്.
മകന്റെ ആഗ്രഹത്തിന് മാറ്റ് കൂട്ടാന്‍ അമ്മ തന്നെ സ്വന്തം ആഭരണങ്ങള്‍ വില്‍ക്കുകയായിരുന്നു. അങ്ങനെ കണ്ടെത്തിയ പണം ഉപയോഗിച്ചാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത അമ്പെയ്ത്ത് കിറ്റ് രജത് വാങ്ങിയത്. അമ്മയുടെ ത്യാഗത്തില്‍ നിന്ന് രജത് അമ്മയ്ക്കും രാജ്യത്തിനും പൊന്നില്‍ തിളക്കം സമ്മാനിക്കുകയായിരുന്നു.
പുരുഷന്‍മാരുടെ ടീമിനത്തില്‍ കോമ്പൗണ്ട് വിഭാഗത്തിലായിരുന്നു ജിതിന്റെ സ്വര്‍ണനേട്ടം. രജത് ചൗഹാന്‍, അഭിഷേക് വര്‍മ, സന്ദീപ് കുമാര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ കൊറിയയെ ആണ്
ഇന്ത്യ തോല്‍പ്പിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.