ബാഡ്മിന്റണില്‍ തിരിച്ചടി; സൈന പുറത്ത്

  ഏഷ്യന്‍ ഗെയിംസ് , ബാഡ്മിന്റണ്‍ , സൈന നെഹ്‌വാള്‍ , ഇഞ്ചിയോണ്‍
ഇഞ്ചിയോണ്‍| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (14:26 IST)
മെഡല്‍ പ്രതീക്ഷ ഉറപ്പിച്ചിരുന്ന ബാഡ്മിന്റണില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ചൈനയുടെ മുന്‍ ലോക ചാമ്പ്യന്‍ വാങ് യിഹാനോടാണ് സൈന പരാജയപ്പെട്ടത്.

കളിയുടെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ സൈന മികവ് കാട്ടിയിരുന്നു. ആദ്യ ഗെയിം 21-8ന് നേടിയ ശേഷമായിരുന്നു സൈന കളിയില്‍ നിന്ന് പുറകോട്ട് പോയത്. അടുത്ത രണ്ട് ഗെയിമുകള്‍ ആധികാരിക ജയം നേടിയാണ് വാങ് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ 21-18, 9-21, 7-21.

അതേസമയം കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവു കൂടിയായ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപും പരാജയപ്പെട്ടു. ലോക ഒന്നാം നമ്പര്‍ താരം ലീ ചോംഗ് വെയിയാണ് കശ്യപിനെ തോല്‍പിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്നു പിവി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :