ഹോക്കി: പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചു

  ഏഷ്യന്‍ ഗെയിംസ് , ഇന്ത്യ , പാകിസ്ഥാന്‍ , ഇഞ്ചിയോണ്‍
ഇഞ്ചിയോണ്‍| jibin| Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (15:47 IST)
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ നിലവിലെ ചാംമ്പ്യന്‍മാരായ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി. ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ പരാജയം. പൊരുതി കളിച്ച ഇന്ത്യയില്‍ നിന്നും പാകിസ്ഥാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മല്‍സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുടീമുകളും ഗോള്‍ നേടിയത്. വഖസ് മുഹമ്മദ് പാക്കിസ്ഥാന് ആദ്യം ലീഡ് നല്‍കി. അവസാന മിനിറ്റില്‍ നിക്കിം തിമ്മയ്യയിലൂടെ തിരിച്ചടിച്ചെങ്കിലും കളി തീരാന്‍ നിമിഷങ്ങളെ ഉണ്ടായിരുന്നുള്ളു. ഈ നിമിഷമാണ് പാകിസ്ഥാന്‍
വിജയഗോള്‍ നേടിയത്. മുഹമ്മദ് ഉമറാണ് ചാമ്പ്യന്മാര്‍ക്ക് പുതു ജീവന്‍ പകര്‍ന്നത്.

ഈ തോല്‍വിയോടെ ഇനിയുള്ള മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ കഴിയൂ. പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമും ഹോക്കിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :