നികുതി വെട്ടിപ്പില്‍ മെസി വീണ്ടും കുടുങ്ങി

  അർജന്റീന , ലയണൽ മെസി , ബാഴ്സലോണ , മാഡ്രിഡ്
മാഡ്രിഡ്| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (10:38 IST)
അർജന്റീനിയൻ ഫുട്ബോള്‍ ഇതിഹാസവും ബാഴ്‌സലോണ താരവുമായ ലയണൽ മെസി നികുതിവെട്ടിപ്പ് കേസില്‍ വീണ്ടും കുരുക്കില്‍. ബാഴ്സലോണയ്ക്ക് സമീപമുള്ള ഗാവയിലെ കോടതി മെസിക്കെതിരെ പുതുതായി മൂന്ന് കേസുകളിൽ കൂടി അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്.

നികുതി വെട്ടിപ്പ് കേസുകൾ അവസാനിപ്പിക്കണമെന്ന പ്രോസിക്യൂട്ടറുടെ വാദം തള്ളിയാണ് കോടതിയുടെ പുതിയ നടപടി. മെസിക്കും പിതാവിനുമെതിരെ 2007-09 കാലഘട്ടത്തിൽ നികുതി വെട്ടിച്ചെന്ന കാരണത്താൽ നേരത്തെ കേസുണ്ടായിരുന്നു.

തുടർന്ന് മെസിയുടെ പിതാവ് ദോർഗെസോ ഹൊറാസിയോ മെസി 5 മില്യൺ യൂറോ പിഴ ഒടുക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :