ബാഴ്സലോണ|
jibin|
Last Modified ശനി, 12 ജൂലൈ 2014 (11:58 IST)
ഉറുഗ്വൻ നിരയിലെ മിന്നും താരം ലൂയിസ് സുവാരസ് ബാഴ്സലോണയിലേക്ക് ചേക്കേറി. നേരത്തെ ലിവർപൂളിലായിരുന്ന ഈ സ്ട്രൈക്കർ കഴിഞ്ഞ സീസണിലെ ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ 31 ഗോളുകൾ നേടി തിളങ്ങിയിരുന്നു.
പരിക്കിന്റെ പിടിയിലായിരുന്ന അദ്ദേഹം തുടര്‍ന്ന് പരിക്കില്‍ നിന്ന് മോചിതനായി ലോകകപ്പില്‍ ഉറുഗ്വയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുന്നതിനിടയാണ് വിവാധത്തില്‍ പെട്ടത്.
ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇറ്റലിയുടെ ചെല്ലിനിയെ കടിച്ചതിനാണ് ഫിഫ അദ്ദേഹത്തിന് നാലു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.