ലണ്ടന്‍:|
Last Modified ചൊവ്വ, 8 ജൂലൈ 2014 (10:48 IST)
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വുമണ്‍സ് ടെന്നീസ് അസോഷിയേഷന്റെ റാങ്കിംഗില്‍ അഞ്ചാമതെത്തി.വിംബിള്‍ഡണ്‍ ടെന്നീസിലെ വനിത ഡബിള്‍സിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ അഞ്ചാമതെത്താന്‍ സാനിയയെ സഹായിച്ചത്.
പരിക്കു മൂലം 2003 നു ശേഷം റാങ്കിംഗില്‍ ആദ്യ അഞ്ചിലെത്താന്‍ സാനിയക്ക് സാധിച്ചിരുന്നില്ല.പരിക്കുമൂലം കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്നു കരുതിയെങ്കിലും നീണ്ട ഇടവേളക്കു ശേഷം തിരിച്ചു വന്നതില്‍ സന്തോഷമുണ്ടെന്ന് സാനിയ മിര്‍സ പറഞ്ഞു.
വനിത ഡബിള്‍സില്‍ ചാമ്പ്യന്‍മാരായ ഇറ്റലിയുടെ സാറാ എറാണി റാങ്കിംഗില്‍ ഒന്നാമതും റോബര്‍ട്ടോ വിന്‍സി രണ്ടാമതുമെത്തി.നേരത്തെ സാനിയ-കാര സഖ്യം വിംബിള്‍ഡണ്‍ ടെന്നീസില്‍ മികച്ച പ്രകടനം കഴ്ചവച്ചെങ്കിലും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു