2022 ഖത്തര്‍ ലോകകപ്പ് ജൂണില്‍ നടക്കില്ല!

പാരീസ്| WEBDUNIA|
PRO
PRO
2022ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമം മാറ്റിയേക്കും. നേരത്തെ നിശ്ചയിച്ചിരുന്ന ജൂണില്‍ നിന്നും നവംബറിലേക്ക് ലോകകപ്പ് മാറ്റാനാണ് ഫിഫയുടെ നീക്കം. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലനുഭവപ്പെടുന്ന കടുത്ത ചൂടാണ് ലോകകപ്പ് സമയം മാറ്റാനുളള ഫിഫയുടെ തീരുമാനത്തിന് പിന്നില്‍.

ഫിഫ സെക്രട്ടറി ജനറല്‍ ജെറോ വല്‍ക്കേയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തി. ഖത്തര്‍ ലോകകപ്പ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കില്ലെന്നും നവംബര്‍ 15ന്റെയും ജനുവരി 15ന്റെയും ഇടയിലായിരിക്കും ലോകകപ്പ് സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഖത്തര്‍ ലോകകപ്പ് ശീതകാലത്തേക്ക് മാറ്റുന്നതിന്റെ സാദ്ധ്യത ആരായണമെന്ന് ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലോകകപ്പ് സമയം മാറ്റുന്നത് യൂറോപ്യന്‍ ക്ലബ് ഫുട്ബാളിലെ മൂന്ന് സീസണുകളുടെ സമയക്രമത്തെ ബാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :