അണ്ടര്‍ 17 കിട്ടി; ഇനി ലക്ഷ്യം ഫിഫ ക്ലബ്ബ് ലോകകപ്പ്
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2013 (13:04 IST)
PRO
അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയരാകുന്ന ഇന്ത്യ അടുത്തതായി ശ്രമിക്കുക ഫിഫ ക്ലബ്ബ് ലോകകപ്പാണെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍.
ഫിഫ ക്ലബ്ബ് ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള താത്പര്യം ഫിഫയെ അറിയിച്ചുകഴിഞ്ഞതായി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അടുത്തമാസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ഫിഫ യോഗത്തില്‍ ഇന്ത്യയുടെ താത്പര്യം ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2015-ലെയും 2016-ലെയും ക്ലബ്ബ് ലോകകപ്പുകള്‍ക്കുവേണ്ടിയാണ് ഇന്ത്യ ശ്രമിക്കുക. തുടരെ രണ്ടുവര്‍ഷത്തേക്കാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് ഓരോ രാജ്യത്തിനും നല്കുക.
കൊച്ചിയടക്കം എട്ട് വേദികളാണ് അണ്ടര്‍ 17 ലോകകപ്പിനായി പരിഗണനയിലുള്ളത്. ഇതില്‍ ആറ് വേദികളെയാവും അന്തിമമായി തിരഞ്ഞെടുക്കുക.