അബുദാബി|
WEBDUNIA|
Last Modified ചൊവ്വ, 8 ഫെബ്രുവരി 2011 (15:45 IST)
നീന്തല്‍ക്കുളത്തിലെ ഇതിഹാസ താരം ഇയാന്‍ തോര്‍പ്പിന് വീണ്ടും ഒളിമ്പിക്സ് സ്വര്‍ണം നേടാനാകുമെന്ന് മുന്‍ ഡച്ച് നീന്തല്‍ താരം പീറ്റര്‍ വന്‍ ഡെന്‍ ഹൂഗെന്‍ബാന്‍ഡ്. തോര്‍പ്പിന് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പീറ്റര്‍ പറഞ്ഞു.
നൂറ് മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തോര്‍പ്പിന് സ്വര്‍ണം നേടാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. 400 മീറ്റര്‍, 200 മീറ്റര്‍, 100 മീറ്റര്‍ എന്നിവയില്‍ തോര്‍പ്പ് ഒളിമ്പിക് സ്വര്‍ണം നേടിയത് അതിശയപരമായ കാര്യമാണെന്നും പീറ്റര്‍ പറഞ്ഞു.
ഏതന്‍സ് ഒളിമ്പിക് സിനു ശേഷം, തോളെല്ലിനു പരിക്കേറ്റതിനെ തുടര്‍ന്ന് നീന്തല്‍ മല്‍സര രംഗത്തുനിന്ന് തോര്‍പ്പ് വിരമിച്ചിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണ്ണമായും മാറിയതിനെ തുടര്‍ന്ന് തോര്‍പ്പ് കഴിഞ്ഞ ആഴ്ച നീന്തല്‍ക്കുളത്തിലേക്ക് തിരിച്ചു വരുന്നതായി പ്രഖ്യാപിച്ചിരുന്നു. 2012ലെ ഒളിംമ്പിക്‌സില്‍ 100 മീറ്റര്‍ ഫ്രിസ്റ്റൈലില്‍ സ്വര്‍ണം നേടുകയാണ് തന്റെ ലക്‍ഷ്യമെന്നും തോര്‍പ്പ് പറഞ്ഞിരുന്നു.