ഒളിമ്പിക്‌സ്: ‘ഇന്ത്യയെ വിലക്കാന്‍ മടിക്കില്ല’

മാഡ്രിഡ്| WEBDUNIA| Last Modified വെള്ളി, 14 ജനുവരി 2011 (11:12 IST)
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. കായികസഘടനകളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയെ വിലക്കാന്‍വരെ മടിക്കില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐ ഒ സി) മുന്നറിയിപ്പ് നല്‍കി. ലൊസാനയില്‍ നടന്ന രണ്ടുദിവസത്തെ യോഗത്തിനുശേഷമാണ് ഐ ഒ സി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് (ഐ ഒ എ) സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. അടക്കമുള്ള രാജ്യത്തെ കായികസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും ഐ ഒ സി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ ഇന്ത്യയെ വിലക്കാന്‍ വരെ മടിക്കില്ലെന്നാണ് ഐ ഒ സി വ്യക്തമാക്കിയിരിക്കുന്നത്.

കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണം, ഐപി‌എല്‍ വിവാദം തുടങ്ങിയവയൊക്കെ 2010ല്‍ ഇന്ത്യന്‍ കായികലോകത്തെ പിടിച്ചുലച്ചിരുന്നു. ഇപ്പോള്‍ ഐ ഒ സിയുടെ മുന്നറിയിപ്പ് ഇന്ത്യന്‍ കായികരംഗത്തെ വീണ്ടും പരിഭ്രാന്ത്രിയിലാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :