ശീതകാല ഒളിമ്പിക്‌സിന്‌ തുടക്കം

സോചി| WEBDUNIA|
PRO
ശീതകാല ഒളിമ്പിക്‌സിന്‌ തുടക്കം. റഷ്യയിലെ സോചി നഗരത്തിലാണ് ശീതകാല ഒളിമ്പിക്സ് തുടങ്ങുന്നത്. ഫെബ്രുവരി 7 മുതല്‍ മുതല്‍ 23 വരെയാണു ശീതകാല ഒളിമ്പിക്‌സ്‌ മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 9.30 (പ്രാദേശിക സമയം ഏഴു മണി) മണി മുതല്‍ ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കും. റഷ്യയിലെ പ്രമുഖ ടിവി അവതാരകരായ ഐവാന്‍ ഉര്‍ഗാന്റും യാനാ ചുറികോവയുമാണ്‌ ഒളിമ്പിക്‌ പാര്‍ക്കിലെ ഉദ്‌ഘാടന ചടങ്ങില്‍ അവതാരകരാകുക. റഷ്യയിലെ പ്രമുഖ ഗായകരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.

ഫിഗര്‍ സ്‌കേറ്റിംഗ്‌, ഫ്രീസ്‌റ്റൈല്‍ സ്‌കീയിംഗ്‌, സ്‌നോബോര്‍ഡ്‌ എന്നീ ഇനങ്ങളുടെ യോഗ്യതാ റൗണ്ട്‌ മത്സരങ്ങള്‍ ഇന്നലെ നടന്നിരുന്നു. ഇന്ത്യക്കാരായ ശിവ കേശവന്‍, ഹിമാന്‍ഷു താക്കൂര്‍, നദീം ഇഖ്‌ബാല്‍ എന്നിവര്‍ സ്വതന്ത്ര അത്‌ലറ്റുകളായാണു മത്സരിക്കുന്നത്‌.

രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി ഇന്ത്യക്ക്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാലാണു മൂവര്‍ക്കും സ്വതന്ത്ര അത്‌ലറ്റുകളായി മത്സരിക്കേണ്ടി വരുന്നത്‌. ശിവ കേശവന്‍ ലൂഗിംഗിലും ഹിമാന്‍ഷു താക്കൂര്‍ ആല്‍പൈന്‍ സ്‌കീയിംഗിലും നദീം ക്രോസ്‌ കണ്‍ട്രിയിലുമാണു മത്സരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :