ഇന്ത്യക്ക് തിരിച്ചറി; സുശീലിന്റെയും യോഗേശ്വറിന്റെയും ഇനങ്ങള്‍ ഒളിമ്പിക്‌സിലില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2013 (14:20 IST)
PRO
ഫ്രീ സ്‌റ്റൈല്‍ ഗുസ്‌തി വിഭാഗത്തിലെ രണ്ടിനങ്ങളായ 60 കിലോ വിഭാഗവും 66 കിലോ വിഭാഗവും ഒളിമ്പിക്‌സില്‍നിന്ന്‌ ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യക്കു തിരിച്ചടിയാകും. കഴിഞ്ഞ രണ്ട്‌ ഒളിമ്പിക്‌സുകളിലായി മൂന്നു മെഡലുകള്‍ നേടിയത്‌ ഈ ഗുസ്‌തി ഇനങ്ങളില്‍നിന്നാണ്‌.

ജനീവയില്‍ നടന്ന രാജ്യാന്തര ഗുസ്‌തി ഫെഡറേഷന്‍ യോഗത്തിലാണ്‌ ഫ്രീസ്‌റ്റൈല്‍ ഗുസ്‌തി 60, 66 കിലോ വിഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായതെന്നു റെസ്‌ലിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സെക്രട്ടറി ജനറല്‍ രാജ്‌ സിംഗ്‌ പറഞ്ഞു.

66 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന സുശീല്‍ കുമാര്‍ 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിരുന്നു.

രണ്ടുവട്ടം വ്യക്‌തിഗത ഒളിമ്പിക്‌ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ്‌ സുശീല്‍ സ്വന്തമാക്കുകയും ചെയ്‌തു. ലണ്ടന്‍ ഒളിമ്പിക്‌സിലെ 60 കിലോ വിഭാഗത്തിലാണു യോഗേശ്വര്‍ ദത്ത്‌ വെങ്കലം നേടിയത്‌.

റിയോ ഒളിമ്പിക്‌സിനു മൂന്നു വര്‍ഷംകൂടി ശേഷിക്കുന്നതിനാല്‍ ഇരുവര്‍ക്കും പുതിയ വെയ്‌റ്റ്‌ വിഭാഗത്തിലേക്കു മാറാന്‍ കഴിയുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :