വുഡ്സിനെ ഭാര്യ കൈവിടില്ല

ലോസ് ഏഞ്ചല്‍‌സ്| WEBDUNIA|
PRO
പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സുമായുള്ള ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് എലിന്‍ നോര്‍ഡെഗ്രിന്‍ പിന്‍‌മാറുന്നു. അമിത കാമാസക്തി നിയന്ത്രിക്കുന്നതിനുള്ള മിസിസിപ്പിയിലെ ലൈംഗിക പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലുള്ള വുഡ്സിനൊപ്പം എലിന്‍ അഞ്ചുദിവസം തങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഒരു ഡസനിലധികം യുവതികള്‍ വുഡ്സിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

വുഡ്സുമായുള്ള ബന്ധം തല്‍ക്കാലം പിരിയേണ്ടെന്ന് ഒരു വെബ്സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എലിന്‍ സന്തോഷവതിയായിരുന്നുവെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും രണ്ട് മക്കളെ അച്ഛനില്ലാതെ വളര്‍ത്താന്‍ എലിന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവരുടെ ഒരു സുഹൃത്ത് വ്യക്തമാക്കി.

ഐക്യത്തോടെയുള്ള കുടുംബ ജീവിതമാണ് എലിന്‍ ആഗ്രഹിക്കുന്നത്. എലിനും ടൈഗര്‍ വുഡ്സും നല്ല സുഹൃത്തുക്കളായും അതിനേക്കാളുപരിയായി നല്ല കമിതാക്കളായും ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു വുഡ്സ് എലിനെ വിവാഹം കഴിച്ചത്. വുഡ്സിന്‍റെ പരസ്ത്രീ ബന്ധത്തിന്‍റെ കഥകള്‍ പുറത്തു വന്നതോടെയാണ് വുഡ്സുമായി പിരിയാന്‍ എലിന്‍ തീരുമാനിച്ചതായി വാര്‍ത്ത പരന്നത്.

എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി വുഡ്സിന്‍റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രണ്ട് ദിവസം മുന്‍പ് ഒരു ബ്രിട്ടീഷ് യുവതി രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് യുവതിയായ എമ്മ റോഥര്‍ഹാമാണ് വുഡ്സിന്‍റെ പത്തൊമ്പതാം ഭാര്യപദവി വഹിക്കുന്നത്. തങ്ങളുടെ ബന്ധം പുറത്തറിയരുതെന്ന ഉറപ്പിന്‍‌മേലാണ് വുഡ്സ് 42കാരിയായ എമ്മയെ ഭാര്യയാക്കാന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ടാബ്ലോയ്ഡുകളാണ് വുഡ്സിന്‍റെ ഏറ്റവും പുതിയ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :