‘ഭാര്യ ഒരു സുഹൃത്തു’മായി വേണു

വേണു നാഗവള്ളി
PROPRO
ചെറിയാന്‍ കല്‍‌പകവാടിയുടെ തിരക്കഥയില്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത ‘ഭാര്യ ഒരു സുഹൃത്ത്‌’ ഫെബ്രുവരി ഇരുപത്തിയേഴിന് തീയേറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റ് സിനിമയായ ‘ലാല്‍ സലാ’മിന്റെ ശില്‍‌പ്പികളാണ് വേണു നാഗവള്ളിയും ചെറിയാന്‍ കല്‍‌പകവാടിയും. ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന സിനിമയ്ക്കായും ഇവര്‍ ഒരുമിച്ചിട്ടുണ്ട്.

വേണു - കല്‍‌പകവാടി കൂട്ടുകെട്ടില്‍ നിന്നുള്ള ഈ സിനിമ ഇവരുടെ മുമ്പത്തെ ചിത്രങ്ങളുടെ രീതിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും എന്നറിയുന്നു. മുകേഷും ജഗതി ശ്രീകുമാറുമാണ് ഇതില്‍ നായകര്‍. ഇവര്‍ക്ക് കൂട്ടായി പദ്‌മപ്രിയയും ഉര്‍വശിയുമുണ്ട്. കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമയില്‍ ഭരത്‌ ഗോപി, വിജയ്‌ മേനോന്‍, ജ്യോതിര്‍മയി, ശ്രുതിലക്ഷ്‌മി, ഇന്ദ്രന്‍സ്‌, തിലകന്‍, സുകുമാരി, ഹരീശ്രീ അശോകന്‍ എന്നിവരും അഭിനയിക്കുന്നു.

WEBDUNIA|
ഈ സിനിമയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഭരത്‌ഗോപിയുടേതായി തീയേറ്ററുകളില്‍ എത്തുന്ന അവസാന ചിത്രമായിരിക്കുമിത്. കഴിഞ്ഞവര്‍ഷം തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രമാണ് ഭാര്യ ഒരു സുഹൃത്ത്‌. എങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :