ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികമാണ് ഇപ്പോള്‍ നല്കാന് തീരുമാനിച്ചതെന്ന് മന്ത്രി ഗണേശ്കുമാര്‍ പറഞ്ഞു.
ശ്രീജേഷിന് പാരിതോഷികം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ചിരുന്നില്ല. ഇക്കാര്യം പത്ര-ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കായിക മന്ത്രി ഗണേശ്കുമാര്‍ ഇടപെട്ട് പാരിതോഷികം ഉടന്‍ നല്കാന് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എത്രയും പെട്ടെന്ന് പണം റിലീസ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന തീരുമാനമെടുത്തത്.
നേരത്തെ പ്രഖ്യാപിച്ച പാരിതോഷികം ചില സാങ്കേതിക പ്രശ്നംമൂലമാണ് നല്കാന് വൈകിയതെന്നും മന്ത്രി പറഞ്ഞു. 2013 മധ്യത്തോടെ ദേശീയ ഗെയിംസ് നടത്താനാകുമെന്നാണ് കരുതുന്നതെന്ന് ഗണേശ്കുമാര്‍ പറഞ്ഞു.