നാരായണപ്പണിക്കര്‍ കേരളത്തിന്റെ നേതാവായിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (15:40 IST)
PRO
PRO
സമുദായത്തിന്റെ മാത്രമല്ല കേരളീയ സമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് പി കെ നാരായണപ്പണിക്കര്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. മൂന്ന് പതിറ്റാണ്ട് കാലത്തിനപ്പുറം അദ്ദേഹം എന്‍ എസ് എസിനെ നയിച്ചു.

വിവാദങ്ങള്‍ക്ക് പോകാതെ എല്ലാവരേയും സ്നേഹിച്ചു സഹകരിപ്പിച്ചു പ്രവര്‍ത്തിച്ചയാളാണ് നാരായണപ്പണിക്കര്‍. അദ്ദേഹത്തെ വളരെ അടുത്തറിയാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു.

അടുക്കുമ്പോള്‍ ബഹുമാനം തോന്നി തോന്നുന്ന വ്യക്തിയാണ് അദ്ദേഹം. നാരായണപ്പണിക്കരുടെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :