നദീസംയോജനം: സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നു പ്രേമചന്ദ്രന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍. ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ്‌ സാല്‍വേയുടെ നേതൃത്വത്തില്‍ മോഹന്‍ കത്താര്‍ക്കിയെപ്പോലുള്ളവര്‍ നടത്തിയിരുന്ന കേസില്‍ യുഡി‌എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതിയ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ മാത്രമാണ്‌ ഹാജരായതെന്ന്‌ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

സുപ്രീം‌കോടതിയിലെ കേസില്‍ അലംഭാവമുണ്ടായതിനെ കുറിച്ച് അന്വേഷിച്ച്‌ വേണ്ട നടപടി സ്വീകരിക്കണം. ഈ ഇനി ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന്‌ നിയമവിദഗ്‌ധരുമായി ആലോചിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ദേശീയ ജലവികസന ഏജന്‍സിയും(എന്‍ഡബ്ല്യുഡി.എ) കേന്ദ്രസര്‍ക്കാരും തള്ളിക്കളഞ്ഞ പദ്ധതിക്കാണ്‌ ഇപ്പോള്‍ വീണ്ടും ജീവന്‍ വച്ചിരിക്കുന്നത്‌. ഇത്‌ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :