പാര്‍ക്ക് ജി സുങ് വിരമിച്ചു

സോള്‍| WEBDUNIA| Last Modified ചൊവ്വ, 1 ഫെബ്രുവരി 2011 (09:57 IST)
ദക്ഷിണ കൊറിയയുടെ ക്യാപ്റ്റന്‍ പാര്‍ക്ക് ജി സുങ് രാജ്യാന്തര ഫുട്ബോളില്‍ നിന്നു വിരമിച്ചു. ക്ളബ് തലത്തില്‍ ഇനിയും സജീവമായി ഉണ്ടാവുമെന്ന് പാര്‍ക്ക് ജി സുങ് പറഞ്ഞു.

ഇരുപത്തിയൊമ്പതുകാരനായ പാര്‍ക്ക് ജി സുങ് മധ്യനിര താരമാണ്. 2000 മുതല്‍ ദക്ഷിണകൊറിയന്‍ ടീമിലെ അംഗമാണ്. 100 മല്‍സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 13 ഗോള്‍ നേടി. ഏഷ്യന്‍ കപ്പ് സെമിഫൈനലായിരുന്നു പാര്‍ക്കിന്റെ നൂറാമത്തെ മല്‍സരം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പാര്‍ക്ക് ഇതുവരെ 168 മല്‍സരങ്ങളില്‍ നിന്ന് 22 ഗോള്‍ നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :