ഏഷ്യന്‍ അത്ലറ്റിക് മീറ്റ്: വികാസ് ഗൗഡയ്ക്ക് സ്വര്‍ണം, പൂവമ്മയ്ക്ക് വെള്ളി
പുനെ|
WEBDUNIA|
PTI
PTI
ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ഒളിമ്പ്യന്‍ വികാസ് ഗൗഡയ്ക്കും ആദ്യ വെള്ളി പൂവമ്മയ്ക്കും. പുരുഷ വിഭാഗം ഡിസ്കസ് ത്രോയിലാണ് വികാസ് ഗൗഡ സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 400 മീറ്ററില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന എം ആര് പൂവമ്മയ്ക്ക് വെള്ളിയെ നേടാന്‍ കഴിഞ്ഞൊള്ളൂ.
ഡിസ്കസ് ത്രോയില്‍ 64.9 മീറ്റര്‍ ദൂരം എറിഞ്ഞാണ് വികാസ് സ്വര്‍ണം നേടിയത്. നാലാം ശ്രമത്തിലാണ് വികാസ് സ്വര്‍ണം എറിഞ്ഞിട്ടത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ എട്ടാം സ്ഥാനത്ത് എത്തിയ താരമാണ് വികാസ് ഗൗഡ.
400 മീറ്ററില്‍ സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ച പൂവമ്മയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു . പൂവമ്മയ്ക്കൊപ്പം മല്‍സരിച്ച മലയാളി താരം അനു മറിയം ജോസിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് മല്‍സരങ്ങള്‍ രണ്ടാം ദിനം പിന്നിടുമ്പോഴുള്ള ഇന്ത്യയുടെ നേട്ടം.
പതിനായിരം മീറ്ററില്‍ സ്വര്‍ണ പ്രതീക്ഷ പുലര്‍ത്തിയിരുന്ന വികാസ് റാവും നിരാശപ്പെടുത്തി. 100 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ ചൈനയുടെ സുബിംഗ് ഷുയാനും വനിതാ വിഭാഗത്തില്‍ ചൈനയുടെ തന്നെ ഫുക്കുഷിമയുമാണ് സ്വര്‍ണം നേടിയത്.