ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഹോക്കി പരന്പര കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അഞ്ചു മത്സരങ്ങളുടെ പരന്പരയാണ് നടക്കേണ്ടിയിരുന്നത്.
അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് മത്സരം റദ്ദാക്കിയതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഹോക്കി പരന്പര നടത്താനുള്ള കരാറില്‍ ഒപ്പിട്ടത്.
2013 മുതല്‍ 2018വരെ പരന്പര നടത്താനായിരുന്നു ധാരണ. അഞ്ചു മത്സരങ്ങള്‍ക്കായി ഏപ്രിലാണ് പാകിസ്ഥാന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. അതിനുശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് പര്യടനം നടത്താനും തീരുമാനിച്ചിരുന്നു.