ബെന്ഗുള|
WEBDUNIA|
Last Modified വെള്ളി, 29 ജനുവരി 2010 (12:58 IST)
PRO
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഈജിപ്തും ഘാനയും ഏറ്റുമുട്ടും. അള്‍ജീരിയയെ ഗോള്‍ മഴയില്‍ മുക്കിയാണ്(4-0) ഈജിപ്ത് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. നേരത്തെ നൈജീരിയയെ ഒരു ഗോളിന് മറികടന്ന ഘാന ഫൈനലില്‍ എത്തിയിരുന്നു.
ഇത് എട്ടാം തവണയാണ് ഇരു ടീമുകളും കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത്. ഹാട്രിക് കിരീടം തേടിയാണ് ഈജിപ്ത് കലാശക്കളിക്കിറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അല്‍ജീരിയയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതിനുള്ള മധുരപ്രതികാരം കൂടിയായി ഈജിപ്തിന്റെ വിജയം.
മൂന്ന് അല്‍ജീരിയന്‍ താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ ഹൊസ്നി അബ്ദ് റാബു (പെനല്‍റ്റി), മൊഹമ്മദ് സിദാന്, മൊഹമ്മദ് അബ്ദെല് ഷാഫി, മൊഹമ്മദ് നഗൂയി എന്നിവരാണ് ഈജിപ്തിനായി ഗൊള് നേടിയത്. പതിനെട്ട് വര്‍ഷത്തിനുശേഷമാണ് ഘാന് ആഫ്രിക്കന്‍ നേഷന്‍ കപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. 21 ആം മിനുറ്റില്‍ അസാമോ ഗ്യാന്‍ ആണ് ഘാനയുടെ വിജയഗോള്‍ നേടിയത്.