ഖൈബര്‍ ഗോത്രമേഖലയിലെ പാലം തകര്‍ത്തു

ഇസ്ലാമാബാദ്| WEBDUNIA|
അഫ്ഗാനിസ്ഥാനിലുള്ള നാറ്റോ സൈനികര്‍ക്ക് ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പാലം താലിബാന്‍ തീവ്രവാദികള്‍ തകര്‍ത്തു.

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ ഗോത്രമേഖലയില്‍ ഉള്ള പാലമാണ് തകര്‍ക്കപ്പെട്ടത്.

സഖ്യസേനയുടേതുള്‍പ്പെടെ നിരവധി ട്രക്കുകളും മറ്റു വാഹനങ്ങളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നല അര്‍ധരാത്രിയോടെയാണ് പാലം തകര്‍ത്തപ്പെട്ടത്. ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :