ആന്‍ഡി മുറെ, അസാരങ്ക, ഷറപ്പോവ എന്നിവര്‍ മൂന്നാം റൗണ്ടില്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ബ്രിട്ടീഷ് ഒളിമ്പിക് ചാമ്പ്യന്‍ ആന്‍ഡി മുറെ, വനിതാ ഒന്നാം സീഡ് വിക്ടോറിയ അസാരങ്ക, മരിയ ഷറപ്പോവ എന്നിവര്‍ യു എസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൌണ്ടിലേക്ക് എത്തി‍. എന്നാല്‍ നാ‍ലു തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ മുന്‍ വനിതാ ജേതാവ് കിം ക്ലൈസ്റ്റേഴ്‌സ് പുറത്തായി.

ആദ്യ ഗ്രാന്റ്സ്ലാം കിരീടം ലക്‍ഷ്യമിടുന്ന മൂന്നാം സീഡായ മുറെ, ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡ്ജിങിനെയാണ് രണ്ടാം ഘട്ടത്തില്‍ തോല്പിച്ചത്. നല്ല ഫോമിലായിരുന്നു മുറെ. സ്കോര്‍: (6-2,6- 1,6-3). വിക്ടോറിയ ബെല്‍ജിയത്തിന്റെ ക്രിസ്റ്റന്‍ ഫ്ലിപ്‌കെന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തുകയായിരുന്നു.

വനിതാ മൂന്നാം സീഡായ ഷറപ്പോവ സ്പാനിഷ് താരം ലോഡ്രസ് ലിനോയെ കീഴടക്കിയപ്പോള്‍ ഒമ്പതാം സീഡായ ചൈനയുടെ ലി നാ ഓസ്‌ട്രേലിയയുടെ കസി ഡെല്ലാക്വക്കെതിരേയും ജയം കണ്ടു. മൂന്നുതവണ കിരീടമുയര്‍ത്തിയ ക്ലൈസ്റ്റേഴ്‌സിനെ ബ്രീട്ടീഷ് താരം ലോറ റോബ്‌സനാണ് ഞെട്ടിച്ചത്. സ്കോര്‍: (6-4,6-4).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :