ക്ഷേത്രങ്ങളില്‍ നാളികേരമുടയ്‌ക്കുന്നത് എന്തിന് ?

   ganesh , coconuts , temple , astrology , ആരോഗ്യം , വിശ്വാസം , അമ്പലം , ക്ഷേത്രം , നാളികേരമുടയ്‌ക്കല്‍
Last Modified ബുധന്‍, 26 ജൂണ്‍ 2019 (19:31 IST)
വിശ്വാസങ്ങള്‍ നിരവധിയുള്ള ഒരു സമൂഹമാണ് ഹൈന്ദവര്‍. പുരാതന കാലം മുതല്‍ തുടരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും നിലനില്‍ക്കുന്നു. ചിലത് അവഗണിക്കപ്പെട്ടപ്പോള്‍ പല വിശ്വാസങ്ങളും ആരാധന രീതികളും വ്യാപകമായി.

ഇതിലൊന്നാണ് ക്ഷേത്രങ്ങളില്‍ നാളികേരമുടയ്‌ക്കല്‍. എന്താണ് ഈ വിശ്വാസത്തിലൂടെ ഉന്നം വയ്ക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സർവ വിഘ്നങ്ങളും നീങ്ങും എന്നാണ് വിശ്വാസം.

ഭഗവാന് മുന്നിൽ
നാളികേരം ഉടയ്ക്കുന്നതിലൂടെ നമ്മെത്തന്നെ പൂർണമായി
സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്. ഈ വിശ്വാസം കാലങ്ങളയി നിലനിന്നു വരുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :