jibin|
Last Modified ഞായര്, 9 ഡിസംബര് 2018 (17:03 IST)
സര്പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും നാഗങ്ങളെ ആരാധിക്കുന്നതില് ഇന്നും മാറ്റമില്ല.
പുരാത കാലം മുതല് ഭാരതീയര് നാഗങ്ങളെ ആരാധിക്കുകയും അവയ്ക്കായി പ്രത്യേക പൂജകള് നടത്തുകയും ചെയ്യുന്നു. നാഗങ്ങളെ ആരാധിച്ചാല് ദോഷങ്ങള് ഇല്ലാതാകുമെന്നും സന്താന സൗഖ്യമുണ്ടാകുമെന്നുമാണ് ജ്യോതിഷഗ്രന്ഥങ്ങളില് പറയുന്നത്.
നാഗങ്ങള് വീട്ടിലോ പരിസരത്തോ പ്രവേശിക്കുന്നതിന് ചില കാരണങ്ങള് ഉണ്ടെന്നാണ് വിശ്വാസം. അതിനൊപ്പം ചില ഗുണങ്ങളും ഭാഗ്യങ്ങളും ഉണ്ടാകുമെന്നും പഴമക്കാര് പറയുന്നു.
വീട്ടിൽ പാമ്പ് കയറി വന്നാൽ അത് ഐശ്വര്യമാണെന്നാണ് ആചാര്യന്മാര് വ്യക്തമാക്കുന്നത്. നല്ലത് നടക്കാൻ പോകുന്നതിന്റെ സൂചനയാണിതെന്നും പറയപ്പെടുന്നു. സാമ്പത്തികമായി ഉയർച്ച ഉണ്ടാകും എന്നും ചില ദോഷങ്ങൾ ഒഴിഞ്ഞു പോകുമെന്നും വിശ്വസിക്കപ്പെടുന്നു.