ലക്കി ബാംബു, പേര് സൂചിപ്പിക്കുംപോലെ ഇത് ഭാഗ്യം തരും !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (20:24 IST)
സാമ്പത്തിക വളർച്ചക്കും ഐശ്വര്യത്തിനുമായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ലക്കി ബാംബു. ഇത് വീടുകളിലും സ്ഥാപനങ്ങളിലും വക്കുന്നതിലൂടെ പണതിന്റെ അമിതമായ ചിലവ് തടയുകയും ധനവും ഐശ്വര്യവും വർധിക്കുകയും ചെയ്യും.

ഒരു പാത്രത്തിൽ കുഞ്ഞ് മുളതങ്ങുകളും അതിനെ ചുറ്റിയുള്ള ഒരു ചുമന്ന നാടയുമാണ് ലക്കി ബാംബുവിൽ കാണാനാവുക. സാധരണ ഒന്നുമുതൽ 10 വരെ മുള തണ്ടുകളാണ് ഇതിലുണ്ടാവുക. മുളം തണ്ടുകളുടെ എണ്ണത്തിനനുസരിച്ച് ഫലവും മാറും. നാല് തണ്ടുള്ള ലക്കി ബാംബുവാണ് ഭാഗ്യത്തിനും അഭിവൃതിക്കുമായി വക്കേണ്ടത്.

പഞ്ചഭുതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ലക്കി ബാംബു. മുളം തണ്ടുകൾ വൃക്ഷത്തേയും ഇത് വച്ചിയുള്ള പാത്രത്തിലെ കല്ലുകൾ ഭൂമിയെയും, മുളം തണ്ടുകളെ ചുറ്റിയുള്ള ചുവന്ന നാട അഗ്നിയേയും സൂചിപ്പിക്കുന്നു. ഇതിലൂള്ള ചൈനീസ് നാണയം ലോഹത്തേയും. പാത്രത്തിൽ നിറഞ്ഞിരിക്കുന്ന ജലം ജലത്തേയും പ്രതിനിധാനം ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :