അശ്വതി നക്ഷത്രക്കാരായ പെൺകുട്ടികൾ ഒന്ന് ശ്രദ്ധിക്കൂ !

Last Updated: ചൊവ്വ, 20 ഓഗസ്റ്റ് 2019 (20:34 IST)
ഏത് നക്ഷത്രത്തിലാണ് പിറന്നത് എന്നതിന്റെ അടിസ്ഥാനത്തലാണ് ഓരോരുത്തരുടേയും സ്വഭാവവും. നക്ഷത്രം ഒന്നാണെങ്കിൽ പുരുഷന്മാരിലും സ്ത്രീകളിലും ഇത് വ്യത്യസ്തമാായിരിക്കും. അശ്വതി നക്ഷത്രത്തിൽ പിറന്ന സ്‌ത്രീകൾക്ക് പ്രത്യേകതകൾ ഏറെയാണ്. വലിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഇവർ ശാന്തസ്വഭാവമുള്ളവരായിരിക്കും. ഇവർ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ പിന്നെ അത് മാറ്റാനാകില്ല. തീരുമാനങ്ങളെല്ലാം ദൃഢമായിരിക്കും.

എന്നാൽ നിർബന്ധബുദ്ധി ഇവർക്ക് പലപ്പോഴും പ്രതിസന്ധിയായി മാറും. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും ഇത് കാരണമേക്കാം. ഇവർക്ക് ഓർമ്മ ശക്തി വളരെ കൂടുതലാണ്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഇവർ എളുപ്പത്തിൽ അപകടങ്ങളിൽ ചെന്നുചാടും എന്നതാണ് ഒരു പ്രശ്നം.

ബുദ്ധിയും ധൈര്യവും ഉള്ളവരായിരിക്കും ഇവർ. എന്നാൽ ഇവർ പെട്ടെന്നുതന്നെ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള കൂട്ടുകെട്ടിൽ നിന്നോ മാറി നിൽക്കാൻ ശ്രദ്ധിക്കുക. ചുവപ്പോ, ചുവപ്പ് ചേർന്നു വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട് കെട്ടുന്നതും ഐശ്വര്യപ്രദമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :