Last Modified ബുധന്‍, 5 ജൂണ്‍ 2019 (17:36 IST)
അടിവസ്ത്രം ധരിക്കുന്ന കാര്യത്തിൽ ശ്രദ്ധയില്ലെങ്കിൽ സ്ത്രീകളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്ത്രീകൾ കറുത്ത നിറമുള്ള
അടിവസ്ത്രങ്ങൾ ധരിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇതിനുപിന്നിലെ സത്യാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഇതിൽ ചില കാര്യങ്ങൾ ഉണ്ട്. കറുത്ത നിറം ചൂടിനെ കൂടുതലായി ആകിരണം ചെയ്യും. ഇത് ശരീര താപനില ഉയരുന്നതിന് കാരണമാകും. പ്രത്യേകിച്ച് സ്ത്രീകളിൽ സ്വകാര്യ ഇടങ്ങലിൽ ചൂട് വർധിക്കുന്നത് വന്ധ്യത ഉൾപ്പടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. മാത്രമല്ല. ചൂട് വർധിക്കുന്നതോടെ സ്വകാര്യ ഭഗങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടുകയും. അലർജിയും അണുബാധയും പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും
തണുത്ത കാലവസ്ഥയിൽ കറുത്ത നിറത്തിലുള്ള ഉൾവസ്ത്രങ്ങൾ ധരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ചെറിയ ചൂടുള്ളപ്പോൾ പോലും കറുത്ത നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കുന്നത് സ്ത്രീകളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മെറ്റീരിയലും വളരെ പ്രധാനമാണ്. നൈലോൺ സ്പാഡക്സ് പോലുള്ള പ്ലാസ്റ്റിക് ഘടകങ്ങൾ കൂടുതലയി അടങ്ങിയ അടിവസ്ത്രങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. മൃദുത്വമുള്ള കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം
അതുപോലെ കൂടുതൽ ഇടുങ്ങിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഗർഭാശയത്തിന്റെ ആരോഗ്യത്തെ പോലും ഇത് സാരമായി ബാധിച്ചേക്കാം. മൂന്നു മാസത്തിൽ കൂടുതൽ അടിവത്രങ്ങൾ ഉപയോഗിക്കരുത് എന്നതും പ്രധാനമാണ് കൃത്യമായ ഇടവേളകളിൽ അടിവസ്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ യോനിയിലെ അണുബാധക്ക് കാരണമാകും.