അനുബന്ധ വാര്‍ത്തകള്‍
- സൂമും ഗൂഗിൾ മീറ്റും ഒന്നും വേണ്ട, എല്ലാം ഇനി വാട്ട്സ് ആപ്പിൽ ലഭ്യമാകും !
- 18 ദിവസത്തിനുള്ളിൽ 15,000 കടന്ന് മഹീന്ദ്ര ഥാറിന്റെ ബുക്കിങ് !
- എന്തുവന്നാലും ആ താരത്തെ പിന്തുണയ്ക്കുമെന്ന് കെ എൽ രാഹുൽ !
- തോൽവിയുടെ കാരണം അതാണ്, പക്ഷേ തോറ്റത് നന്നായി എന്ന് ശ്രേയസ് അയ്യർ !
- കുഞ്ചാക്കോ ബോബന്റെ നിഴലിനായി നയൻതാര പ്രതിഫലം കുറച്ചു ?
ഇവർ നേട്ടംകൊയ്യുക വിവാഹശേഷം, അറിയു !
രാഹുര്‍ ദശാകാലം തുടങ്ങുന്ന നക്ഷത്രങ്ങളെ കുറിച്ചാണ് ആദ്യം പറയുന്നത്. ഏതൊരു നക്ഷത്രങ്ങള്‍ക്കാണോ രാഹുര്‍ ദശാകാലം ആരംഭിക്കുന്നത് അവര്‍ക്ക് കൂടുതൽ ധനനേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അല്ലെങ്കിൽ ധനആഗമയോഗം ഉണ്ടാക്കിയെടുക്കുന്ന ദശാനാഥനാണ് രാഹുര്‍ ദശ. ഈ ദശാകാലത്ത് ജനിച്ചവര്‍ പങ്കാളികളോട് വളരെയധികം സ്നേഹം ഉള്ളവരായിരിക്കും. ഈ ദശാകലം ഉള്ളവര്‍ കുടുംബത്തിലേക്ക് വന്നുകയറിയാൽ നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്.
ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളോ പുരുഷന്മാരോ നമ്മുടെ കുടുംബത്തിൽ എത്തി ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ വൻ നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. തിരുവാതിര, ചോതി നക്ഷത്രങ്ങളുടെ ദശാനാഥൻ രാഹുര്‍ ദശയാണ്. ഈ ദശയിൽ ഉള്‍പ്പെടുന്ന നക്ഷത്രക്കാർക്ക് വിവാഹശേഷം കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകും.
രോഹിണി അത്തം തിരുവോണം എന്നീ നക്ഷത്രങ്ങളുടെ ദശാനാഥൻ ചന്ദ്രനാണ്. പൊതുവേ ഇവര്‍ സൗമ്യഭാവം പ്രകടിപ്പിക്കുന്നവരാണ്. ചന്ദ്രദശയിൽ നിൽക്കുന്ന ഈ നക്ഷത്രങ്ങളെ സംബന്ധിച്ച് വൻ സാമ്പത്തിക നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. കൂടാതെ ഇവർക്ക് സ്വപ്രയത്നം കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും ജ്യോതിഷികള്‍ പറയുന്നു.