കിടപ്പുമുറിയിൽ കണ്ണാടി ഉണ്ടോ ? എങ്കിൽ നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (20:25 IST)
വീടുകളിൽ ഏറെ ശ്രദ്ധയോടെയും സ്ഥാനമറിഞ്ഞും സ്ഥാപിക്കേണ്ട ഒരു വസ്തുവാണ് കണ്ണാടികൾ. സ്ഥാനം തെറ്റി വക്കുന്ന കണ്ണാടികൾ കുടുംബത്തിലുണ്ടാക്കുന്ന ദോഷങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും ഏറെ മുകളിലാണ്. ഇത്തരത്തിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കാൻ പാടിലാത്ത ഇടമാണ് കിടപ്പുമുറികൾ.

കിടപ്പുമുറികളിൽ കണ്ണാടി വേണ്ട എന്ന് വാസ്തുശസ്ത്രം കണിശമായി തന്നെ പറയുന്നുണ്ട്. ഇനി അഥവ കിടപ്പുമുറികളിൽ കണ്ണാടികൾ സ്ഥാപിക്കുകയാണെങ്കിൽ ഒരിക്കലും കിടക്കയുടെ പ്രതിഫലനം കണ്ണാടിയിൽ കാണാത്ത വിധമായിരിക്കണം അത്. കിടക്ക കണ്ണാടിയിൽ പ്രതിഫലിച്ചാൽ ദാമ്പത്യ ബന്ധത്തിൽ കടുത്ത ഉലച്ചിലുകൾ ഉണ്ടാകും എന്ന് വാസ്തുശാസ്ത്രം പറയുന്നു.

എല്ലാത്തിന്റെയും പ്രതിബിംബം കാട്ടാൻ കഴിവുള്ള കണ്ണാടിക്ക് ഊർജ്ജത്തെയും ചൈതന്യത്തെയും പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്. ചൈതന്യത്തെ പുറത്തേക്ക് അയക്കുന്നതിന് കണ്ണാടികൾ സ്ഥാനം തെറ്റി വക്കുന്നത് കാരണമാകും. മാത്രമല്ല സ്ഥാനം തെറ്റി കണ്ണാടികൾ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജ്ജിയെ വിളിച്ച് വരുക്കുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :