Sumeesh|
Last Modified ശനി, 3 നവംബര്‍ 2018 (21:12 IST)
ജാതിമതഭേതമന്യേ കൃഷ്ണനിൽ വിശ്വസിക്കുന്നവരും ആരാധിക്കുന്നവരും വളരെ കൂടുതലാണ്. അതിനാൽ തന്നെ മിക്ക വീടുകളിലെ പൂജാ മുറികളും കൃഷ്ണ വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ടാകും. ഇതിൽ തന്നെ മയിൽപീലി ചൂടി ഓടക്കുഴലൂതുന്ന കൃഷ്ണ വിഗ്രഹങ്ങളാണ് കൂടുതലായും വീടുകളിൽ പൂജാമുറികളിൽ ഉണ്ടാവാറുള്ളത്.
എന്നാല്‍ ഓടക്കുഴലേന്തിയ കൃഷ്ണവിഗ്രഹം ഒരിക്കലും പൂജാമുറിയില്‍ വയ്ക്കാന്‍ പാടില്ല എന്നതാണ് വാസ്തവം. ഓടക്കുഴല്‍ കൃഷ്ണന്‍ മാത്രമല്ല. യാതൊരു തരത്തിലുള്ള കൃഷ്ണ വിഗ്രഹവും പൂജാമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് ഉത്തമം. അതേസമയം വീടിന്റെ മറ്റു ഭാഗങ്ങളില്‍ ഓടക്കുഴലേന്തിയ മയില്‍പ്പീലി ചൂടിയ കൃഷ്ണനെ വയ്ക്കാവുന്നതാണ്. ഇത് കൃത്യമായി പരിപാലിക്കണം എന്ന് മാത്രം.