ശബരിമലയിൽ അക്രമം നടത്തി അയ്യപ്പൻ‌മാരുടെ തലയിൽകെട്ടാനാണ് ആർ എസ് എസിന്റെ ശ്രമം: കടകം‌പള്ളി

Sumeesh| Last Updated: വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:29 IST)
ശബരിമല: ശബരിമലയിൽ പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങൾക്ക് പിന്നിൽ ആർ എസ് എസ് എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. അക്രമം നടത്താനായി അയ്യപ്പന്മാർ എന്ന പേരിൽ കേരളത്തിന് പുറത്തുനിന്നും ആർ എസ് എസുകാരെ എത്തിച്ചിരിക്കുകയാണെന്നും കടകം‌പള്ളി പറഞ്ഞു.

ശബരിമലയിൽ അക്രമമുണ്ടാക്കി അത് അയ്യപ്പൻ‌മാരുടെ തലയിൽകെട്ടാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും ആർ എസ് എസ് പിൻ‌മാറണം. അക്രമം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ബി ജെ പി എക്കാലത്തും നേട്ടമുണ്ടാക്കിയിട്ടുള്ളത്. അവർ ആടിനെ പട്ടിയാക്കുന്നത് ഇതാദ്യമല്ല. ബി ജെ പിയു നേതാവായ കെ സുരേന്ദ്രൻ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ നേരത്തെ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. 41 ദിവസത്തെ വൃതം 18 ദിവസമാക്കണം എന്ന് നേരത്തെ സ്യ്രേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് നിലപാടിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചണെന്നും കടകം‌പള്ളി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :