വിശ്വാസത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കൻ അനുവദിക്കില്ല: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് എസ് എൻ ഡി പി

Sumeesh| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (19:31 IST)
ശാബരിമല സ്ത്രീ പ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് എസ് എൻഡിപി യോഗം. വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്നു എന്നാൽ വിശ്വാസത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് എസ് എൻ ഡി പി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

വിഷയത്തിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനോട് യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
ബോർഡ് മെമ്പർമാരുടെയും യൂണിയൻ ഭാരവാഹികളുയും യോഗത്തിലാണ് പ്രത്യക്ഷ സമരത്തിന് പോകേണ്ടതില്ല എന്ന് എസ് എൻ ഡി പി നിലപാട് സ്വീകരിച്ചത്.

ശബരിമല സ്ത്രീ പ്രവേശനത്തിൽ തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം യോഗത്തിൽ തെരുവിലിറങ്ങി സമരം ചെയ്യണം എന്ന് തീരുമനം ഉണ്ടായാൽ അത് ചെയ്യുമെന്നും വെള്ളാപള്ളി വ്യൽതമാ‍ാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :