Sumeesh|
Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (12:56 IST)
രുദ്രാക്ഷത്തിന് ഹൈന്ദവ വിശ്വാസത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. ഹിമാലയ താഴ്‌വരയിൽ കാണപ്പെടുന്ന പ്രത്യേക തരം വൃക്ഷമാണ് രുദ്രാക്ഷ മരം. ഇപ്പോൾ പല ആരാധനാലയങ്ങളിലും ഇത് സംരക്ഷിച്ച് വരുന്നുണ്ട്. രുദ്രാക്ഷത്തിൽ നിന്നും മനുഷ്യനിലേക്ക് നിലക്കാത്ത ഊർജം പ്രവഹിക്കും എന്നാണ് വിശ്വാസം.
പരമശിവന്റെ കണ്ണീര് ഭൂമിയിൽ പതിച്ചപ്പോഴാണ് രുദ്രാക്ഷ മരം ഉണ്ടായത് എന്നാണ് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നത്. രുദ്രാക്ഷത്തിന്റെ ജപമാല എണ്ണി ജപിക്കുന്നതിലൂടെ പുണ്യം സിദ്ധിക്കും എന്നാണ് വിശ്വാസം.
പുരാണങ്ങളിൽ രുദ്രാക്ഷ മുഖങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 21 മുഖങ്ങൾ ഉള്ള രുദ്രാക്ഷങ്ങൾ വരെ ഉള്ളതായാണ് പുരാണങ്ങളിൽ പറയുന്നത്. 14 മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് സാധാരണയായി കണ്ടു വരാറുള്ളത്. രുദ്രാക്ഷത്തിലെ വരകളുടെ അടിസ്ഥാനത്തിലാണ് മുഖങ്ങൾ കണക്കാക്കുന്നത്. ഒരു വരയുള്ള രുദ്രാക്ഷത്തിന് ഒരു മുഖമായിരിക്കും കണക്കാക്കപ്പെടുക.