അനുബന്ധ വാര്ത്തകള്
- ബ്ലുവെയിലിനു പിന്നാലെ മൊമോ: കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി
- ക്ഷീണത്തോട് നോ പറയാൻ ഇതാ ആരോഗ്യകരമായ ഒരു നുറുങ്ങു വിദ്യ
- മാസങ്ങളുടെ തയ്യാറെടുപ്പ്: വീട്ടിൽ ആളില്ലാത്ത സമയത്തെത്തി 19കാരിയെ പീഡിപ്പിച്ച് കടന്ന യുവാവ് പിടിയിൽ
- വിലക്കുറവിന്റെ ഫ്രീഡം പ്രഖ്യാപിച്ച് ആമസോണിൽ ഫ്രീഡം ഓഫർ വരുന്നു !
- വിവോ Y71 ഇന്ത്യൻ വിപണിയിൽ വൻ വിലക്കുറവിൽ !
ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം ചാർത്തേണ്ടത് ഇങ്ങനെ !
ക്ഷേത്ര ദർശനം നടത്തി പൂജാരിയിൽ നിന്നും വാങ്ങുന്ന പ്രസാദം എങ്ങനെ നെറ്റിയിൽ ചാർത്തണം എന്നതിൽ ഇപ്പോഴും പലർക്കും ധാരണയില്ല. ഭസ്മവും ചന്ദനവും കുങ്കുമവും തൊടുന്നത് ഹൈന്ദവ വിശ്വാസത്തിൽ വളരെ പ്രാധാന്യം ഉള്ള കാര്യമാണ്. എന്നാൽ ഇവ നെറ്റിയിൽ ചാർത്തുന്നത് ചില പ്രദീകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിന് പ്രത്യേഗമായ രീതികളും ഉണ്ട്.
ഭസ്മം ശൈവമായും ചന്ദനം വൈഷ്ണവമായും കുങ്കുമം ദുർഗ്ഗാ സങ്കൽപ്പമായുമാണ് ഹൈന്ദവ വിശ്വാസത്തിൽ കണക്കാക്കുന്നത്. ഇവ തൊടുന്നതിലുമുണ്ട് ചിലമാർഗ്ഗ നിർദേഷങ്ങൾ. മൂന്നു കുറികൾ ഒരുമിച്ചു തൊടാൻ ഹൈന്ദവ വിശ്വാസപ്രകാരം സന്യാസിക്ക് മാത്രമേ അധികാരമുള്ളു.
നടുവിരൽ, ചെറുവിരൽ, മോതിരവിരൽ, എന്നീ വിരലുകൾകൊണ്ട് മാത്രമേ ഭസ്മം തൊടാവു. ചന്ദനമാകട്ടെ മോതിരവിരലുകൊണ്ടാണ് തൊടേണ്ടത്. കുങ്കുമം നടുവിരലുകൊണ്ടും. ഭസ്മം തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നെറ്റിക്ക് കുറുകെയായിരിക്കണം എന്നതാണ്. ചന്ദനം നെറ്റിക്ക് ലംബമായും കുങ്കുമം പുരികങ്ങൾക്ക് മധ്യത്തിൽ വൃത്താകൃതിയിലുമാണ് അണിയേണ്ടത്. ഇവ മൂന്നും ഒരുമിച്ച് തൊടുന്നത് തിപുര സുന്ദരിയെ സൂചിപ്പിക്കുന്നു.
അടുത്ത ലേഖനം